‘ഒരുമ ഓണാട്ടുകര’ കൂട്ടായ്മ രൂപവത്കരിച്ചു
text_fieldsരാജീവ് പിള്ള, രവികുമാർ, ശ്രീനി പിള്ളൈ
ദുബൈ: ഓണാട്ടുകര എന്നറിയപ്പെടുന്ന ഓച്ചിറ, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ഹരിപ്പാട് സ്വദേശികളുടെ കുടുംബ കൂട്ടായ്മ ‘ഒരുമ ഓണാട്ടുകര’ എന്ന പേരിൽ നിലവിൽവന്നു.
ഞായറാഴ്ച അജ്മാൻ ഗ്രാൻഡ് മാളിലെ അൽ തക്വാഫിയ ഇവെന്റ്സ് ഹാളിൽ നടന്ന ചടങ്ങിൽ രാജീവ് പിള്ള (പ്രസിഡന്റ്), രവികുമാർ (ജനറൽ സെക്രട്ടറി), ശ്രീനി പിള്ളൈ (ട്രഷറർ), സജീദ് മുഹമ്മദ് (വൈസ് പ്രസിഡന്റ്), ദിലീപ് കുമാർ (ജോ. സെക്രട്ടറി), ശശികുമാർ (ജോ. ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ഓണാട്ടുകരയുടെ സമ്മിശ്ര കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദിലീപ് സ്വാഗതം ആശംസിച്ച യോഗത്തിൽ പദ്മനാഭൻ അധ്യക്ഷതവഹിച്ചു. അംഗങ്ങൾ അവതരിപ്പിച്ച സംഗീത പരിപാടിയും ഇതോടൊപ്പം നടന്നു.

