ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsഹോളി ഫാമിലി ഹൈസ്കൂൾ യു.എ.ഇ കൂട്ടായ്മ ഓണാഘോഷം ലിസി തോമസ് ഉദ്ഘാടനംചെയ്യുന്നു
ദുബൈ: ഹോളി ഫാമിലി ഹൈസ്കൂൾ യു.എ.ഇ കൂട്ടായ്മ ദുബൈ ഫോർച്യൂൺ പ്ലാസ ഹോട്ടലിൽ ഓണാഘോഷം സംഘടിപ്പിച്ചു. കൂട്ടായ്മ പ്രസിഡന്റ് സന്ദീപ് മാത്യു അധ്യക്ഷത വഹിച്ചു. മാതൃ വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയും കുറ്റിക്കോൽ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സനുമായ ലിസി തോമസ് ഉദ്ഘാടനംചെയ്തു. മുൻ പി.ടി.എ പ്രസിഡന്റും സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ വേങ്ങയിൽ കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തി.
യു.എ.ഇ കൂട്ടായ്മ സെക്രട്ടറി അനൂപ് ചാക്കോ സ്വാഗതവും ട്രഷറർ ജെഫിൻ നന്ദിയും പ്രകാശിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോബി, കൂട്ടായ്മ രക്ഷാധികാരി ജോസ് എന്നിവർ സംസാരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാവിരുന്നും ഓണക്കളികളും വിഭവസമൃദ്ധമായ ഓണസദ്യയും ഓണ മാമാങ്കത്തിന് പകിട്ടേകി.

