ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം
text_fieldsഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്യുന്നു
ഉമ്മുൽ ഖുവൈൻ: രണ്ടുദിവസം നീണ്ട ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷന്റെ ഓണാഘോഷം സമാപിച്ചു. പായസ മത്സരത്തോടെയായിരുന്നു പരിപാടികൾക്ക് തുടക്കം. അസോസിയേഷന്റെ വിപുലീകരിച്ച കമ്യൂണിറ്റി ഹാളും കുട്ടികൾക്കായി നിർമിച്ച പാർക്കും രാവിലെ 11ന് വിശിഷ്ടാതിഥി ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് സജ്ജാദ് നാട്ടിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. രാജീവ് സ്വാഗതവും ട്രഷറർ അസീം അബ്ദുൽ കാദർ ആശംസയും ജോയന്റ് സെക്രട്ടറി റാഷിദ് പൊന്നാണ്ടി നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ കലാരൂപങ്ങളോടു കൂടിയ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. 1500ഓളം ആളുകൾക്ക് ഓണസദ്യയും വിളമ്പി. തിരുവാതിര മത്സരം, പൂക്കള മത്സരം, കപ്പിൾ ഫാഷൻ ഷോ തുടങ്ങിയ പരിപാടികളും അരങ്ങേറി. ഫ്യൂഷൻ ഓഫ് ഫോക് പ്രകടനങ്ങളോടെ പരിപാടികൾ അവസാനിച്ചു.

