അശ്ലീല ടിക്ടോക് വിഡിയോ; ഫിലിപ്പീനികൾ പിടിയിൽ
text_fieldsഷാർജ: ടിക്ടോക്കിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ അഞ്ചു ഫിലിപ്പീൻസ് സ്വദേശികളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം സ്ഥിരീകരിച്ച ദുബൈയിലെ ഫിലിപ്പീൻസ് കോൺസുലേറ്റ് വിഷയം പരിശോധിച്ചു വരുകയാണെന്ന് പറഞ്ഞു.
യു.എ.ഇയുടെ സംസ്കാരത്തിനും നിയമത്തിനും വിരുദ്ധമായ രീതിയിലുള്ള വിഡിയോയാണ് ഇവർ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം തുടരുകയാണ്. പിടിയിലായവർക്ക് ആവശ്യമായ നിയമസഹായം നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്.
യു.എ.ഇയിലെ ഫിലിപ്പീൻസ് പ്രവാസികൾ ആതിഥേയ രാജ്യത്തെ ആചാരങ്ങളെ മാനിക്കണമെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സൈബർ നിയമം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളിൽ അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

