നിനവ് മലയാളം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍
text_fieldsഅബൂദബി: നിനവ് സാംസ്കാരിക വേദി അബൂദബി സംഘടിപ്പിക്കുന്ന രണ്ടാമത് നിനവ് ഇന്റര്‍നാഷനല്‍ മലയാളം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍-സീസണ് 2 (എന്‍.ഐ.എഫ്.എഫ് സീസണ് 2) പോസ്റ്റര്‍ പ്രകാശനം മലയാളി സമാജത്തില്‍ നടന്നു.
സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ പോസ്റ്റർ പ്രകാശനം ചെയ്തു. ഡോ. മീര ജയശങ്കര്‍ മുഖ്യാതിഥി ആയിരുന്നു. ചടങ്ങില്‍ സമാജം ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, വൈസ് പ്രസിഡന്റ് രേഖിന് സോമന്, ട്രഷറർ അജാസ് അപ്പാടത്ത്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, നിനവ് സാംസ്കാരിക വേദി പ്രസിഡന്റ് മഹേഷ്, സെക്രട്ടറി ദീപക്, ഫിലിം ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്മാന് കെ.വി. ബഷീര്‍, കണ്‍വീനര്‍ അജിത് എന്നിവര്‍ സംബന്ധിച്ചു. മത്സരം ഒക്ടോബറിൽ നടത്തും. ഷോര്‍ട്ട് ഫിലിമുകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 10. വിവരങ്ങള്‍ക്കായി ninavusv@gmail.com, 00971505913876, 00971502737406.

