നികോൺ ചലച്ചിത്രോത്സവം: മിഥുൻ മുകുന്ദിനും റമീസിനും ഒന്നാം സ്ഥാനം
text_fieldsദുബൈ: നികോൺ മിഡിൽ ഇൗസ്റ്റ് സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിലെ പ്രഫഷനൽ വിഭാഗത ്തിൽ മിഥുൻ മുകുന്ദ്, ഹോബി വിഭാഗത്തിൽ റമീസ് മണമക്കാവിൽ എന്നിവർ ഒന്നാം സ്ഥാനം നേട ി. നികോൺ Z6 കാമറയും അനുബന്ധ ഉപകരണങ്ങളുമാണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്. വിദ്യാർഥികൾക്കായുള്ള മത്സരത്തിൽ ബാത്ത് സ്പാത് സർവകലാശാലയിലെ റിച്ചാർഡ് ഗലാപത്രേ ജേതാവായി.
പുതുതായി പുറത്തിറക്കിയ മിറർലെസ് കാമറയായ Z50 സമ്മാനമായി നൽകി. നവമാധ്യമങ്ങളുടെയും പുതു സിനിമകളുടെയും കാലത്ത് ഏറ്റവും സുഗമമായി ഉപയോഗിക്കാനും മികച്ച നിലവാരം കാത്തുസൂക്ഷിക്കാനും കഴിയുംവിധത്തിലെ മിറർലെസ് കാമറകളുടെ പ്രസക്തി ഏറി വരികയാണെന്ന് നിേകാൺ മിഡിൽ ഇൗസ്റ്റ് എം.ഡി നരേന്ദ്രമേനോൻ പറഞ്ഞു.
