രിസാല സ്റ്റഡി സർക്കിൾ: പുതിയ ഭാരവാഹികൾ
text_fieldsഹാഫിസ് റിയാസ് ലത്തീഫി, സുഹൈൽ പകര, മുഹമ്മദ് ജിൽഷാദ് അംജദി
ഉമ്മുൽ ഖുവൈൻ: ആഗോളതലത്തിൽ ‘താളം തെറ്റില്ല’ എന്ന പ്രമേയത്തിൽ ആർ.എസ്.സി കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ന്യൂ കാലിക്കറ്റ് ഗ്രിൽ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ ചേർന്ന സോൺ യൂത്ത് കൺവീൻ ഐ.സി.എഫ് സെൻട്രൽ സെക്രട്ടറി ഫാറൂഖ് മുസ്ലിയാർ മാണിയൂർ ഉദ്ഘാടനം ചെയ്തു. ഫൈസൽ സഖാഫി അധ്യക്ഷതവഹിച്ചു.
നിസാർ പുത്തൻ പള്ളി, ഹകീം അൽ ഹസനി എന്നിവർ വിവിധ സെഷനുകൾക്കു നേതൃത്വം നൽകി. 2025-2026 കാലയളവിലേക്കുള്ള പുതിയ സോൺ ഭാരവാഹികളെ നാഷനൽ സെക്രട്ടറി സഈദ് സഅദി മാണിയൂരും സ്റ്റുഡന്റ്സ് സർക്കിൾ ടീമിനെ സുഹൈൽ മാട്ടൂലും പ്രഖ്യാപിച്ചു. ഹാഫിസ് റിയാസ് ലത്തീഫി (ചെയർമാൻ), സുഹൈൽ പകര (ജനറൽ സെക്രട്ടറി), മുഹമ്മദ് ജിൽഷാദ് അംജദി (എക്സിക്യൂട്ടിവ് സെക്രട്ടറി), മുജീബ് കൊല്ലം, മിഹ്റാൻ അഹ്സനി (ഫിനാൻസ് സെക്രട്ടറി), സ്വാലിഹുൽ മുദ്നി, മുബീൻ അസ്ഹരി പള്ളങ്കോട് (കലാലയം), ജാബിർ കാടാമ്പുഴ, അത്തീഖ് (വിസ്ഡം), റഫീഖ് വളാഞ്ചേരി, സ്വാലിഹ് സുർറ (മീഡിയ), ഷാഹുൽ ഹമീദ് അഹ്സനി, കെ. ആദിൽ (ഓർഗനൈസേഷൻ) എന്നിവരാണ് ഭാരവാഹികൾ.

