ബൈക്കപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ഹെലികോപ്ടറിൽ രക്ഷിച്ചു
text_fieldsബൈക്കപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റുന്നു
ഷാർജ: എമിറേറ്റിലെ അൽ ബദായറിൽ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 51 വയസ്സുകാരിയായ യൂറോപ്യൻ സ്ത്രീയെ ഹെലികോപ്ടറിൽ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ എയർ വിങ്ങാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ സ്ത്രീയെ ഹെലികോപ്ടർ മാർഗം ആശുപത്രിയിലേക്കാണ് മാറ്റിയത്.
രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. നാഷനൽ ആംബുലൻസ് അധികൃതരുടെ അഭ്യർഥനയെ തുടർന്നാണ് എയർ വിങ് അതിവേഗം രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ സ്ത്രീയെ ദൈദിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവ സ്ഥലത്തുനിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് ഹെലികോപ്ടർ മാർഗം സ്ത്രീയെ മാറ്റിയത്.

