നജീബ് വീണ്ടും പ്രവാസലോകത്ത്
text_fieldsദുബൈ വിമാനത്താവളത്തിലെത്തിയ നജീബിനെയും കുടുംബത്തെയും സ്മാർട്ട് ട്രാവത്സ് ചെയർമാൻ അഫി അഹമ്മദ് സ്വീകരിക്കുന്നു
ദുബൈ: ‘ആടുജീവിത’ത്തിലൂടെ ശ്രദ്ധേയനായ നജീബ് യു.എ.ഇയിൽ. ട്രാവൽ രംഗത്തെ പ്രമുഖരായ സ്മാർട്ട് ട്രാവൽസിന്റെ അതിഥികളായാണ് നജീബും കുടുംബവും പ്രവാസലോകത്ത് എത്തിയത്.
നജീബും ഭാര്യയും മക്കളും സഹോദരനുമടങ്ങുന്ന എട്ട് അംഗ സംഘമാണ് വ്യാഴാഴ്ച രാത്രി ദുബൈയിലെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് അജ്മാനിലെ മസ്റ സന്ദർശിക്കുന്ന കുടുംബം തുടർന്ന് ബുർജ് ഖലീഫ, മുസാണ്ടം, ഡെസേർട്ട് സഫാരി, സിറ്റി ടൂർ തുടങ്ങി യു.എ.ഇയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചാണ് മടങ്ങുക.
നജീബിനെ പ്രവാസികൾക്ക് കാണാനുള്ള അവസരം ഒരുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് സ്മാർട്ട് ട്രാവൽസ് ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു.

