മിഥുന് രമേശ് ഹോളിഡെമേക്കേഴ്സ്.കോം ബ്രാന്‍ഡ് അംബാസഡർ
text_fieldsദുബൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ് ചെയർമാൻ അഫി അഹമ്മദ് ഹോളിഡെമേക്കേഴ്സ്.കോമിന്റെ ബ്രാന്‍ഡ് അംബാസഡറായി മിഥുൻ രമേശിനെ പ്രഖ്യാപിക്കുന്നു
ദുബൈ: യു.എ.ഇയിലെ ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ഹോളിഡെമേക്കേഴ്സ്.കോമിന്റെ ബ്രാന്‍ഡ് അംബാസഡറായി നടനും ഹിറ്റ് എഫ്.എം ആർ.ജെയുമായ മിഥുന് രമേശിനെ നിയമിച്ചു. ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഗ്രൂപ് ചെയർമാൻ അഫി അഹമ്മദാണ് ഇക്കാര്യം അറിയിച്ചത്.
ഹോളിഡെമേക്കേഴ്സ്.കോമിന്റെ മുഖമെന്ന നിലയിൽ വിവിധ പ്രമോഷന് പദ്ധതികളിൽ മിഥുൻ രമേശ് ഭാഗഭാക്കാകും. യാത്രക്കാർക്ക് ഇഷ്ടാനുസരണം യാത്രാപാക്കേജുകൾ രൂപപ്പെടുത്താനും ഇഷ്ടപ്പെട്ട ടൂറുകൾ തിരഞ്ഞെടുക്കാനും ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ വരെയുള്ള താമസസൗകര്യങ്ങൾ തിരഞ്ഞെടുക്കാനും ഹോളിഡെമേക്കേഴ്സ്.കോമിലൂടെ കഴിയുമെന്ന് അഫി അഹമ്മദ് പറഞ്ഞു.
വെറും 549 ദിർഹത്തിന് ലഭിക്കുന്ന എക്സ്ക്ലൂസിവ് ക്രൂയിസ് ഹോളിഡേ പാക്കേജില്‍ 17തരം മികച്ച ഭക്ഷണങ്ങള്‍ കൂടാതെ യാത്രയെ അവിസ്മരണീയമാക്കുന്ന വിവിധ വിനോദ പരിപാടികളും ഉൾപ്പെടുന്നു. ദുബൈയിലെ ഏറ്റവും മികച്ച ക്രൂസ് യാത്രാനുഭവമായിരിക്കും ഇതെന്ന് മിഥുൻ രമേശ് പറഞ്ഞു. വിസിറ്റ് വിസയിലുള്ളവര്‍ക്കും ഈ പാക്കേജ് ഉപയോഗപ്പെടുത്താം.
കൂടാതെ 10 ദിർഹത്തിന് രാജ്യാന്തര അവധിക്കാല പാക്കേജുകൾ എന്ന വമ്പിച്ച കാമ്പയിനും ഹോളിഡേ മേക്കേഴ്സ് തുടക്കമിട്ടിട്ടുണ്ട്. സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ് ജനറൽ മാനേജർ സഫീർ മഹമൂദ്, ഫിനാൻസ് കൺട്രോളർ ഷെഹ്സാദ്, ഹോളിഡേ മേക്കേഴ്സ് ഓപറേഷൻസ് ഡയറക്ടർ സന്ദീപ് രാജ്വാദേ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

