മിഹാദ് ട്രെയ്നിങ് സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsഗൾഫ് മാധ്യമം എജുകഫേ’യിൽ മിഹാദ് ട്രെയ്നിങ് സംഘടിപ്പിച്ച ലക്കി ഡ്രോ നറുക്കെടുപ്പിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
ദുബൈ: ‘ഗൾഫ് മാധ്യമം എജുകഫേ’യിൽ പങ്കെടുത്ത വിദ്യാർഥികൾക്കായി മിഹാദ് ട്രെയ്നിങ് സംഘടിപ്പിച്ച ലക്കി ഡ്രോ നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.
മിഹാദ് ട്രെയ്നിങ്ങിന്റെ ഷാർജ അൽ നഹ്ദയിലെ ഓഫിസിൽ നടന്ന ചടങ്ങിൽ അക്കാദമിക് ഡയറക്ടർ ഡോ. അബ്ദുൽ ഗഫൂർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനമായ സ്മാർട്ട് ഫോൺ കാർത്തിക് പ്രതീഷും രണ്ടാം സമ്മാനമായ ടാബ് ഖലീലും മൂന്നാം സമ്മാനമായ ഇയർബഡ് ഉപാസനയുമാണ് സ്വന്തമാക്കിയത്.
26 വർഷമായി എ.സി.സി.എ, സി.എം.എ തുടങ്ങിയ പ്രഫഷനൽ അക്കൗണ്ടിങ് കോഴ്സുകൾ, ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ വഴി അംഗീകൃത ഇന്ത്യൻ, വിദേശ യൂനിവേഴ്സിറ്റികളുടെ ബിരുദ, ബിരുദാനന്തര കോഴ്സുകൾ, ബി.ഐ.എം ആൻഡ് പ്രഫഷനൽ കമ്പ്യൂട്ടർ കോഴ്സുകൾ എന്നിവ നടത്തിവരുന്ന സ്ഥാപനമാണ് ‘മിഹാദ് ട്രെയ്നിങ്’.

