മീറ്റ് അബൂദബി സൂപ്പർ കപ്പ് 2026; ലോഗോ പ്രകാശനം ചെയ്തു
text_fieldsമീറ്റ് അബൂദബി സൂപ്പർ കപ്പ് 2026 ലോഗോ പ്രകാശന ചടങ്ങ്
അബൂദബി: മണ്ണാർക്കാട് നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായ മീറ്റ് (മണ്ണാർക്കാട് എക്സ്പാട്രിയറ്റ്സ് എംപവർമെന്റ് ടീം) അബൂദബി എമിറേറ്റ്സ് സംഘടിപ്പിക്കുന്ന മെഗാ ഫുട്ബാൾ ഈവന്റിന്റെ ലോഗോ മീറ്റ് യു.എ.ഇ ദേശീയ കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കരിമ്പനോട്ടിൽ പ്രകാശനം ചെയ്തു. യു.എ.ഇയിലെ പ്രമുഖരായ 16 ടീമുകളെ പങ്കെടുപ്പിച്ച് ഫെബ്രുവരി 14ന് അബൂദബി യൂനിവേഴ്സിറ്റി ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. അബുസാമ്രയിൽ നടന്ന മീറ്റ് അബൂദബി എമിറേറ്റ്സ് കമ്മിറ്റി പ്രവർത്തനോത്സവത്തിൽ കമ്മിറ്റി അംഗങ്ങളുടെയും ദേശീയ നേതാക്കളുടെയും സാന്നിധ്യത്തിലാണ് പ്രകാശനം നടന്നത്.

