റാക് ജസീറയില്‍ മലയാളം മിഷന് പഠനകേന്ദ്രം തുടങ്ങുന്നു
text_fieldsറാക് സെറാമിക്സ് മലയാളം സൗഹൃദവേദി കുടുംബ സംഗമത്തില്‍ മലയാളം മിഷന് റാക്
ചാപ്റ്റര്‍ സെക്രട്ടറി അക്ബര്‍ ആലിക്കര സംസാരിക്കുന്നു
റാസല്‍ഖൈമ: കേരള സര്‍ക്കാറിന്റെ മലയാളം മിഷന് മാതൃഭാഷാ പഠനപദ്ധതി റാക് അല്‍ജസീറ ഹംറ കേന്ദ്രമായി പഠനകേന്ദ്രം തുടങ്ങുന്നു. മലയാളം മിഷന് റാക് ചാപ്റ്ററിനു കീഴിലാണ് ജസീറയില്‍ മലയാളം മിഷന് പഠനകേന്ദ്രം തുടങ്ങുന്നതെന്ന് റാക് ചാപ്റ്റര്‍ ചെയര്മാന് കെ. അസൈനാര്‍, പ്രസിഡന്റ് നാസര്‍ അല്‍ദാന എന്നിവര്‍ അറിയിച്ചു.
നിരവധി മലയാളി കുടുംബങ്ങള്‍ അംഗങ്ങളായ റാക് സെറാമിക്സ് മലയാളം സൗഹൃദവേദി റാക് സഖര്‍ പാര്‍ക്കില്‍ നടത്തിയ കുടുംബസംഗമത്തില്‍ മലയാളം മിഷന് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഭാരവാഹികളായ അക്ബര്‍ ആലിക്കര, റസല്‍ റഫീഖ്, എം.ബി. അനീസുദ്ദീന്‍, അഖില സന്തോഷ് തുടങ്ങിയവര്‍ വിശദീകരിച്ചു. സൗഹൃദവേദി രക്ഷാധികാരി സി.എം. മത്തായി, പ്രസിഡന്റ് വിനോദ്, സെക്രട്ടറി അജി സക്കറിയ, ട്രഷറര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

