എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി
text_fieldsലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ഖത്തർ സാമ്പത്തിക ഫോറത്തിനിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കൊപ്പം
ദോഹ: നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി.
ചൊവ്വാഴ്ച ദോഹയിൽ ആരംഭിച്ച മൂന്നുദിന സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി ഉന്നതതല പ്രതിനിധികൾക്കായി ഒരുക്കിയ സ്വീകരണത്തിൽവെച്ചാണ് അമീറുമായി യൂസുഫലി കൂടിക്കാഴ്ച നടത്തിയത്. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലുമായും സാമ്പത്തിക ഫോറം വേദിയിൽ വെച്ച് യൂസുഫലി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള വാണിജ്യ മേഖലയിലെ സഹകരണത്തിന് ലുലു ഗ്രൂപ് നൽകുന്ന സംഭാവനകളെ അംബാസഡർ വിപുൽ സമൂഹമാധ്യമമായ എക്സിൽ ശ്ലാഘിച്ചു. ലുലു ഗ്രൂപ് ഖത്തർ, യു.എസ്-യൂറോപ് ഡയറക്ടർ മുഹമ്മദ് അൽത്താഫും സംബന്ധിച്ചു.

