ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു
text_fieldsജീവൻരക്ഷാ പരിശീലന ക്യാമ്പിൽ പങ്കെടുത്ത ദുബൈ കെ.എം.സി.സി ഹാപ്പിനസ് ടീം
ദുബൈ: ദുബൈ കെ.എം.സി.സി ഹാപ്പിനസ് ടീം അംഗങ്ങൾക്ക് അടിയന്തര സാഹചര്യത്തിൽ നടത്തേണ്ട ജീവൻരക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരിശീലനം നൽകി. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന പരിശീലന ക്യാമ്പിൽ ചെയർമാൻ ആർ. ഷുക്കൂർ അധ്യക്ഷനായി.സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്തു. ആക്റ്റിങ് ജനറൽ സെക്രട്ടറി അബ്ദുൽ കാദർ അരിപ്പാമ്പ്ര, മുഹമ്മദ് പട്ടാമ്പി, പി.വി നാസർ തുടങ്ങിയ സംസ്ഥാന നേതാക്കൾ ആശംസയർപ്പിച്ചു.
ദുബൈ കെ.എം.സി.സിയുടെ 120 ഹാപ്പിനസ് ടീം അംഗങ്ങൾ പങ്കെടുത്തു. ഹാപ്പിനസ് എക്സിക്യൂട്ടിവ് അംഗങ്ങളായ റാഫി കഞ്ഞിപ്പുര, നൗഫൽ ജലാലുദ്ദീൻ, സൈനുദ്ദീൻ പൊന്നാനി, ഉമ്മർ പട്ടാമ്പി, സിദ്ദിഖ് വാവാട്, സലാം ഏലാങ്കോട്, സിറാജ് തലശ്ശേരി, കബീർ വയനാട്, ഷാഫി ചേർക്കള, ഫക്രുദ്ദീൻ മാറാക്കര, ഫാസിൽ പാവണ്ടൂർ, അക്ബർ മാറാക്കര തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.ജനറൽ കൺവീനർ സിദ്ദീഖ് ചൗക്കി സ്വാഗതവും ക്യാപ്റ്റൻ അഷറഫ് തോട്ടോളി നന്ദിയും പറഞ്ഞു.

