Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലീഗിന്​ ആദ്യ വനിത എം.എൽ.എ; വനിത കെ.എം.സി.സി വിജയാഘോഷം

text_fields
bookmark_border
ലീഗിന്​ ആദ്യ വനിത എം.എൽ.എ; വനിത കെ.എം.സി.സി വിജയാഘോഷം
cancel
camera_alt

കെ.എം.സി.സി അബു ഹൈൽ ആസ്ഥാനത്തു ദുബൈ കെ.എം.സി.സി വനിതാ വിങ് ഫാത്തിമ തഹ്​ലിയയുടെ വിജയത്തിൽ സംഘടിപ്പിച്ച ആഘോഷം

ദുബൈ: മുസ്‌ലിം ലീഗിൽ നിന്ന് ആദ്യ വനിതാ എം.എൽ.എ ഉണ്ടായതിലുള്ള സന്തോഷവും ആഹ്ലാദവും പങ്കുവെച്ച് വനിതാ കെ.എം.സി.സി ദുബൈയിൽ വിജയാഘോഷം നടത്തി. എല്ലാ വർഗീയ പ്രചാരണങ്ങളെയും നേരിട്ട് പേരാമ്പ്രയിൽ വെന്നിക്കൊടി പാറിച്ച ഫാത്തിമ തഹ്‌ലിയയാണ്​ മുസ്​ലിം ലീഗിന്‍റെ ആദ്യ വനിത എം.എൽ.എ. ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പച്ച നിറത്തിലുള്ള ലഡു വിതരണം ചെയ്തും കേക്ക് മുറിച്ചും പ്രവർത്തകർ സന്തോഷം പങ്കിട്ടു.

ആക്ടിങ് പ്രസിഡന്‍റ്​ റാബിയ സത്താർ അധ്യക്ഷത വഹിച്ചു. അഡ്വ. നാസിയ ഷബീർ, സറീന ഇസ്മായിൽ, സുഹറാബി മനാഫ്, ഹൈറുന്നിസ മുനീർ, റാബിയ ബഷീർ, നെബു ഹംസു, സജിത ഫൈസൽ, സൈത്തൂൺ സൈഫു ,സക്കീന മൊയ്‌തീൻ, സഹീറ നൗഫൽ, ഫായിസ നാസർ എന്നിവർ സംസാരിച്ചു. ജില്ലാ, മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി റീന സലീം സ്വാഗതവും ട്രഷറർ നജ്മ സാജിദ് നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - League gets first woman MLA; Women's KMCC celebrates victory
Next Story