കളഞ്ഞുകിട്ടിയ പണം തിരികെയേൽപിച്ച യുവാവിന് ആദരം
text_fieldsഅജ്മാൻ പൊലീസിന്റെ ആദരമേറ്റുവാങ്ങുന്ന ഈജിപ്ഷ്യൻ പൗരനായ അബ്ദുൽ ഫത്താഹ് മഹ്മൂദ് അബ്ദുൽ ഫത്താഹ്
അജ്മാൻ: എ.ടി.എം കൗണ്ടറിൽനിന്ന് കളഞ്ഞുകിട്ടിയ പണം തിരികെയേൽപിച്ച് സത്യസന്ധത പ്രകടിപ്പിച്ച യുവാവിന് അജ്മാൻ പൊലീസിന്റെ ആദരം.
ഈജിപ്ഷ്യൻ പൗരനായ അബ്ദുൽ ഫത്താഹ് മഹ്മൂദ് അബ്ദുൽ ഫത്താഹിനാണ് അജ്മാനിലെ എ.ടി.എം കൗണ്ടറിൽനിന്ന് 149,000 ദിർഹം കളഞ്ഞുകിട്ടിയത്. തുടർന്ന് ഇദ്ദേഹം ഉടൻ അജ്മാൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയും പണം കൈമാറുകയുമായിരുന്നു. യുവാവിന്റെ പ്രവൃത്തി മാതൃകാപരമാണെന്ന് മനസ്സിലാക്കി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ആദരിക്കുകയായിരുന്നു. 2021ലും സമാനസംഭവം നടന്നിരുന്നു. അബൂദബിയിലെ എ.ടി.എമ്മിൽനിന്ന് കളഞ്ഞുകിട്ടിയ പണം ഇന്ത്യക്കാരനായ യുവാവ് ഉടമക്ക് തിരിച്ചേൽപിക്കുകയായിരുന്നു.

