Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈയിൽ മലയാളി ബാലൻ ബസിൽ ശ്വാസം മുട്ടി മരിച്ചു

text_fields
bookmark_border
dubai-school-bus
cancel

ദുബൈ: മലയാളി ബാലന് ദുബൈയിൽ ദാരുണ മരണം. കണ്ണൂർ മുഴുപ്പിലങ്ങാട് ഫസീലസിൽ ഫൈസലി​​​െൻറ മകൻ മുഹമ്മദ്‌ ഫർഹാൻ എന്ന ആറ ു വയസുകാരനാണ് മദ്രസയുടെ ബസ്സിൽ ശ്വാസം മുട്ടി മരിച്ചത്.

ദുബൈ അൽഖൂസ് അൽ മനാർ മദ്രസയിൽ പഠിക്കുന്ന കുഞ്ഞ് ഇന്നലെ ബസ്സിൽ ക്ലാസിൽ പോയതാണ്. മറ്റു കുട്ടികളെല്ലാം ഇറങ്ങിയെങ്കിലും ഫർഹാൻ ഉറക്കമായിരുന്നു. ഇത്‌ ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനത്തി​​​െൻറ വാതിൽ അടക്കുകയും ചെയ്തു.

കൊടും ചൂടിൽ ശ്വാസം കിട്ടാതെ മരണം സംഭവിക്കുകയായിരുന്നു. ഉച്ചക്ക് 11 മണിയോടെയാണ് സംഭവം അറിയുന്നത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾക്കായി മൃതദേഹം ഫോറൻസിക് ലാബിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടത്തി വരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala native child died in school bus duabi -gulf news
Next Story