ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് റാക് കെ.സി.സി
text_fieldsറാക് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സിന്റെ നേതൃത്വത്തില്‍ സെന്റ് ആന്റണി പാദുവ കത്തോലിക്ക ദേവാലയത്തില്‍ നടന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരണ ചടങ്ങില്‍നിന്ന്
റാസല്‍ഖൈമ: റാക് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സിന്റെ (കെ.സി.സി) നേതൃത്വത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരണ സമ്മേളനം നടത്തി. അല്‍ നഖീല്‍ സെന്റ് ആന്റണി പാദുവ കത്തോലിക്ക ദേവാലയത്തില്‍ നടന്ന സമ്മേളനത്തില്‍ സോണ്‍ പ്രസിഡന്റ് റവ. ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്ത് അച്ചന് അധ്യക്ഷത വഹിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതവും നിലപാടുകളും അനേകരെ സഭയിലേക്കും സുവിശേഷ പാതയിലേക്കും നയിച്ചതായി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഫാ. ജോയ് മേനാംചേരില് അനുസ്മരണ സന്ദേശം നല്കി. കെ.സി.സി ഭാരവാഹികളായ ഡോ. തോമസ് ചെറിയാന്, അജി സ്കറിയ, അബിന്‍ ചാക്കോ, സിംസണ്‍, മിഥുന് മാത്യു എന്നിവര്‍ നേതൃത്വം നല്കി. സെക്രട്ടറി ഷാജി തോമസ് സ്വാഗതവും ട്രഷറര്‍ ഡെജി പൗലോസ് നന്ദിയും പറഞ്ഞു.

