Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയില്‍ ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണ് കാസര്‍കോട് സ്വദേശി മരിച്ചു

text_fields
bookmark_border
അബ്ദു റഹീം ബദവി
cancel
camera_alt

അബ്ദു റഹീം ബദവി

അബൂദബി: ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണ് കാസര്‍കോട് സ്വദേശി അബൂദബിയില്‍ മരണപ്പെട്ടു. കാസര്‍കോട് കാഞ്ഞങ്ങാട് പെരിയ നവോദയ നഗര്‍ സ്വദേശി അബ്ദു റഹീം ബദവി (38) ആണ് മരിച്ചത്. അബൂദബി ഡെസേര്‍ട്ട് ഹെയര്‍ ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു. ഹൃദയാഘാതം ആണെന്നാണ് നിഗമനം.

നാലുമാസം മുമ്പാണ് ജോലി ആവശ്യാര്‍ഥം അബൂദബിയിലെത്തിയത്. പ്രവാസജീവിതം ആരംഭിക്കുന്നതിന് മുമ്പ് നാട്ടില്‍ കാസര്‍കോട് ജാമിഅ സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്​റസ അധ്യാപകനായിരുന്നു. എസ്.വൈ.എസ് പെരിയ സര്‍ക്കിള്‍ ഫിനാന്‍സ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ഐ.സി.എഫ് വെല്‍ഫെയര്‍ വിങ്ങിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kasaragod Native Collapses While Driving in Abu Dhabi, Passes Away
Next Story