പരിസ്ഥിതി ദിനമാചരിച്ച് കൈരളി ഫുജൈറ
text_fieldsകൈരളി ഫുജൈറ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നടുന്നു
ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റിന്റെ നേതൃത്വത്തിൽ വൃക്ഷത്തെകൾ വെച്ചുപിടിപ്പിച്ചും ബോധവത്കരണ ക്ലാസ് നടത്തിയും പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.കൈരളി ഓഫിസിൽ ചേർന്ന പരിസ്ഥിതി ദിനാചരണ പരിപാടിയിൽ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഫുജൈറ ചാപ്റ്റർ പ്രസിഡന്റ് രാജശേഖരൻ വല്ലത്ത്, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി, പ്രസിഡന്റ് വിത്സൺ പട്ടാഴി എന്നിവർ സംസാരിച്ചു.കൈരളി ഫുജൈറ യൂനിറ്റ് ജോ. സെക്രട്ടറി ടിറ്റോ തോമസ് അധ്യക്ഷതവഹിച്ചു. യൂനിറ്റ് സെക്രട്ടറി വിഷ്ണു അജയ് സ്വാഗതവും യൂനിറ്റ് കമ്മിറ്റി അംഗം രഞ്ജിത്ത് നിലമേൽ നന്ദിയും പറഞ്ഞു.

