Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈരളി കൾചറൽ അസോസിയേഷൻ വാർഷിക സമ്മേളനം

text_fields
bookmark_border
Kairali Cultural Association
cancel
camera_alt

കൈരളി കൾചറൽ അസോസിയേഷൻ വാർഷിക സമ്മേളനം സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു

ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറയുടെ സെൻട്രൽ വാർഷിക സമ്മേളനം സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. ജിസ്റ്റ ജോർജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ലെനിൻ ജി. കുഴിവേലി അധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ ഖാദർ എടയൂർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുധീർ തെക്കേക്കര സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കൈരളി രക്ഷാധികാരിയും ലോക കേരളസഭ അംഗവുമായ സൈമൺ സാമുവേൽ, സഹരക്ഷാധികാരി വി.പി. സുജിത്ത് എന്നിവർ സംസാരിച്ചു. അബ്ദുല്ല ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.

ലെനിൻ ജി. കുഴിവേലി, സുമന്ദ്രൻ ശങ്കുണ്ണി, വിൽ‌സൺ പട്ടാഴി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. യൂനിറ്റ് സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. 25 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. സെക്രട്ടറി അബ്ദുൽ കാദർ സ്വാഗതവും ട്രഷറർ സുധീർ തെക്കേക്കര നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ലെനിൻ ജി. കുഴിവേലി (പ്രസിഡൻറ്), ഷജറത്ത് ഹർഷൽ, ബൈജു രാഘവൻ(വൈസ് പ്രസിഡൻറുമാർ), അബ്ദുൽ കാദർ എടയൂർ(സെക്രട്ടറി), വിത്സൺ പട്ടാഴി, പ്രമോദ് പട്ടാന്നൂർ(ജോ. സെക്രട്ടറിമാർ), സുധീർ തെക്കേക്കര(ട്രഷറർ), സതീശ് ഓമല്ലൂർ (ജോ. ട്രഷറർ), നിയാസ് തിരൂർ (സ്പോർട്സ് കൺവീനർ), റാഷീദ് (സ്പോർട്സ് ജോ. കൺവീനർ), സുമന്ദ്രൻ ശങ്കുണ്ണി (കൾചറൽ കൺവീനർ), അൻവർ ഷാ (കൾചറൽ ജോ. കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kairali Cultural Association Annual Conference
Next Story