കൈരളി കൾചറൽ അസോസിയേഷൻ ഭാരവാഹികൾ
text_fieldsഹഫീസ് ബഷീർ, ജിജു ഐസക്, സതീഷ് കുമാർ
ഖോർഫക്കാൻ: കൈരളി കൾചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂനിറ്റ് വാർഷിക സമ്മേളനം കൈരളി സഹ രക്ഷാധികാരി കെ.പി. സുകുമാരൻ ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് ഹഫീസ് ബഷീർ അധ്യക്ഷത വഹിച്ചു. കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവൻ, സതീഷ് ഓമല്ലൂർ, രഞ്ജിനി മനോജ് എന്നിവർ ആശംസകൾ അറിയിച്ചു.
പ്രതിനിധി സമ്മേളനത്തിൽ യൂനിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജിജു ഐസക് സാമ്പത്തിക റിപ്പോർട്ടും സെൻട്രൽ കമ്മിറ്റി അംഗം സന്തോഷ് ഓമല്ലൂർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ സ്വാഗതവും യൂനിറ്റ് കൾച്ചറൽ കൺവീനർ ഗോപിക അജയ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സെക്രട്ടറി ജിജു ഐസക്, പ്രസിഡന്റ് ഹഫീസ് ബഷീർ, ട്രഷറർ സതീഷ് കുമാർ എന്നിവരെ തെരഞ്ഞെടുത്തു.

