തൊഴിൽമേള സംഘടിപ്പിച്ചു
text_fieldsഷാർജ: ഷാർജ സോഷ്യൽ സർവിസസ് ഡിപ്പാർട്മെന്റ് തൊഴിൽമേള സംഘടിപ്പിച്ചു. ഏഴ് സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെയാണ് ഷാർജ ഷെറാട്ടൺ ഹോട്ടലിൽ അഞ്ചാമത് തൊഴിൽമേള സംഘടിപ്പിച്ചത്.
ഷാർജ സോഷ്യൽ സർവിസസ് ഡിപ്പാർട്മെന്റിന്റെ സാമൂഹിക സഹായം ലഭിക്കുന്ന വ്യക്തികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഷാർജ, ദുബൈ, ഫുജൈറ എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് സ്വകാര്യ മേഖലയിലെ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ തൊഴിൽ മേളയൊരുക്കിയത്. രജിസ്റ്റർ ചെയ്ത പരിമിതമായ വരുമാനമുള്ള 76 ഉദ്യോഗാർഥികൾക്ക് അഭിമുഖങ്ങളിൽ പങ്കെടുക്കാനും ലഭ്യമായ തൊഴിൽ അവസരങ്ങൾക്കായി അവരുടെ ബയോഡാറ്റ സമർപ്പിക്കാനും പരിപാടി വഴിയൊരുക്കി.

