വി. അബ്ദുറഹ്മാെൻറ വകുപ്പുകൾ പ്രവചിച്ച് ഇസ്മയിൽ
text_fieldsഇസ്മയിൽ മുഹമ്മദ്
ദുബൈ: തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർഥികളെയും സീറ്റുകളുടെ എണ്ണവുമെല്ലാം പ്രവചിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടിരുന്നു. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ആർ.എസ്.സി പ്രവർത്തകനായ പാലക്കാട് കോട്ടോപാടം സ്വദേശി ഇസ്മയിൽ മുഹമ്മദ്.
മന്ത്രിയാകുമെന്ന് പോലും ഉറപ്പില്ലാതിരുന്ന വി. അബ്ദുറഹ്മാെൻറ വകുപ്പുകളാണ് രണ്ടാഴ്ച മുേമ്പ ഇസ്മയിൽ ഫേസ്ബുക്കിൽ കുറിച്ചത്. മേയ് നാലിനായിരുന്നു പ്രവചനം. 'താനൂർ എം.എൽ.എ വി. അബ്ദുറഹ്മാൻ ഹജ്ജ്, വഖഫ്, ന്യൂനപക്ഷക്ഷേമ മന്ത്രി ആകാൻ സാധ്യത എന്നായിരുന്നു ഇസ്മയിലിെൻറ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രിസഭയുടെ പട്ടിക പുറത്തുവന്നപ്പോൾ ഇസ്മയിൽ പറഞ്ഞത് കൃത്യമായിരുന്നു.
പ്രവാസികാര്യം കൂടി അബ്ദുറഹ്മാന് കൂടുതൽ കിട്ടി എന്നതാണ് ഏക വ്യത്യാസം.പിണറായിയുടെ അടുത്ത ടീമിൽ അബ്ദുറഹ്മാൻ ഇറങ്ങുമെന്ന് ഫലം വന്നപ്പോൾ മുതൽ തോന്നിയിരുന്നതായി ഇസ്മയിൽ പറഞ്ഞു.

