ഇസ്ലാമിക് സെന്റർ ഇശൽ സന്ധ്യ സംഘടിപ്പിച്ചു
text_fieldsഅബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാംസ്കാരിക വിഭാഗം പെരുന്നാൾ ദിനത്തിൽ
സംഘടിപ്പിച്ച ഇശൽ സന്ധ്യ
അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാംസ്കാരിക വിഭാഗം പെരുന്നാൾ ദിനത്തിൽ ഇശൽ സന്ധ്യ സംഘടിപ്പിച്ചു. പെരുന്നാൾ നിലാവ് പ്രോഗ്രാം ഡയറക്ടർ സമദ് കടമേരിയുടെ നേതൃത്വത്തിൽ ഗായകരായ സിയാവുൽ ഹഖ്, നിസാർ വയനാട്, റിയാസ് കാരിയാട്, റിജിയ റിയാസ്, നസ്രിഫ റാഷിദ് എന്നിവർ ഗാനമേള അവതരിപ്പിച്ചു.
ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ, സെക്രട്ടറി സത്യബാബു, അബൂദബി സംസ്ഥാന കെ.എം.സി.സി ആക്ടിങ് സെക്രട്ടറി അബ്ദുസലാം ടി.കെ, ട്രഷറർ അഹമ്മദ് ബെല്ല കടപ്പുറം, ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി.ടി.വി ദാമോദരൻ, വി.പി.കെ അബ്ദുല്ല, ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് അഹമ്മദ് കുട്ടി തൃത്താല, സെക്രട്ടറിമാരായ അബ്ദുല്ല ചേലക്കോട്, അനീസ് മംഗലം, അബ്ദുസ്സമദ് വെന്നിയൂർ എന്നിവരും സംബന്ധിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജിയുടെ നേതൃത്വത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ സോഷ്യൽ സെന്റർ ഭാരവാഹികളെ ബൊക്കെ നൽകി സ്വീകരിച്ചു. ഔദ്യോഗിക ചടങ്ങ് ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി. ഹിദായത്തുല്ല നിയന്ത്രിച്ചു. കൾചറൽ സെക്രട്ടറി അഷ്റഫ് ഇബ്രാഹിം സ്വാഗതവും ട്രഷറർ നസീർ രാമന്തളി നന്ദിയും പറഞ്ഞു.

