Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാസല്‍ഖൈമയില്‍ ഇശല്‍ കണ്ണൂര്‍ 19ന്
text_fieldsbookmark_border
റാസല്‍ഖൈമ: കണ്ണൂര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച റാസല്‍ഖൈമയില്‍ സംഗീത-സാംസ്കാരിക പരിപാടി ‘ഇശല്‍ കണ്ണൂര്‍ 2025’ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
സാംസ്കാരിക സമ്മേളനത്തില്‍ ശംലാല്‍ അഹമ്മദ്, അനുപമ അശോക് മേനോന്, ഖമീസ് മുഹമ്മദ് അല്‍ ശഹി, എം.കെ. ജിജു, നഈം മൂസ, എ.എ.കെ. മുസ്തഫ, റാക് ഇന്ത്യന്‍ അസോ. പ്രസിഡന്റ് എസ്.എ. സലീം തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് ആറിന് നൃത്ത നൃത്യങ്ങള്‍, മ്യൂസിക്കല്‍ ഗ്രൂപ് ബോഡി ഷോ, ബല്‍റാം നയിക്കുന്ന മ്യൂസിക് നൈറ്റ് തുടങ്ങിയവ നടക്കും. പ്രവേശനം സൗജന്യം.
Next Story
