ഐ.എസ്.സി തിരുവാതിര മത്സര വിജയികൾ
text_fieldsഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ സംഘടിപ്പിച്ച തിരുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള സോഷ്യൽ സെന്റർ വനിത വിഭാഗം ടീം
അബൂദബി: ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ സംഘടിപ്പിച്ച തിരുവാതിര മത്സരത്തിൽ കേരള സോഷ്യൽ സെന്റർ വനിത വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആറു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. നൃത്താധ്യാപകൻ ഗഫൂർ വടകരയാണ് കേരള സോഷ്യൽ സെന്ററിനുവേണ്ടി തിരുവാതിര പരിശീലിപ്പിച്ചത്. വിജയികളെ കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻ കുട്ടി, വനിത വിഭാഗം ആക്ടിങ് കൺവീനർമാരായ ചിത്ര ശ്രീവത്സൻ, ഷൽമ സുരേഷ്, കലാവിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ എന്നിവർ അഭിനന്ദിച്ചു.

