Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർക്ക് ഓർഡർ ഓഫ് സായിദ് ബഹുമതി

text_fields
bookmark_border
ഇന്ത്യ-യു.എ.ഇ ബന്ധം ശക്തിപ്പെടുത്തിയതിനാണ് ആദരം
യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർക്ക് ഓർഡർ ഓഫ് സായിദ് ബഹുമതി
cancel
camera_alt

ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന് ഓർഡർ ഓഫ് സായിദ് സെക്കൻഡ്, ഫസ്റ്റ്ക്ലാസ് ബഹുമതി വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻസായിദ് ആൽ നഹ്​യാൻ സമ്മാനിക്കുന്നു

Listen to this Article

ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന് യു.എ.ഇയുടെ ആദരം. രാജ്യത്തിന്‍റെ ഉന്നത ബഹുമതികളിലൊന്നായ ഓർഡർ ഓഫ് സായിദ് സെക്കൻഡ്, ഫസ്റ്റ്ക്ലാസ് ബഹുമതി നൽകിയാണ് യു.എ.ഇ അദ്ദേഹത്തെ ആദരിച്ചത്.

ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ നൽകിയ സംഭാവനകൾ പരിഗണിച്ചാണ്​ പ്രസിഡന്‍റ്​ ശൈഖ് മുഹമ്മദ് ബിൻ സായിദ്​ ആൽ നഹ്​യാൻ ഏർപ്പെടുത്തിയ ബഹുമതിക്ക് അംബാസഡർക്ക്​ സമ്മാനിച്ചത്.

അബൂദബിയിൽ നടന്ന ചടങ്ങിൽ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻസായിദ് ആൽ നഹ്​യാൻ ബഹുമതി കൈമാറി. യു.എ.ഇ നൽകിയ പിന്തുണക്കും ബഹുമതിക്കും നന്ദി അറിയിക്കുന്നതായി സഞ്ജയ് സുധീർ പറഞ്ഞു. വർഷങ്ങളുടെ സേവനത്തിന് ശേഷം സെപ്​റ്റംബർ 30ന്​ അദ്ദേഹം യു.എ.ഇയിൽനിന്ന് മടങ്ങും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Ambassador of UAE awarded Order of Zayed
Next Story