ഇൻകാസ് യൂത്ത് വിങ് ഓണാഘോഷം
text_fieldsഇൻകാസ് യൂത്ത് വിങ് ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങ്
ഷാർജ: ഇൻകാസ് യൂത്ത് വിങ് യു.എ.ഇയുടെ നേതൃത്വത്തിൽ ‘യൂത്തോണം 2024’ എന്ന പേരിൽ യുവജന ഓണാഘോഷം അജ്മാനിലെ ക്വീൻ ഫാം ഹൗസിൽ സംഘടിപ്പിച്ചു. 300ൽപരം യുവാക്കളും കുടുംബങ്ങളും പങ്കെടുത്തു. രാവിലെ 9.30ന് പൂക്കള മത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി. യൂത്ത് കോൺഗ്രസ് കേരള സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇൻകാസ് യൂത്ത് വിങ് യു.എ.ഇ പ്രസിഡന്റ് ഫിറോസ് കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീകുമാർ എം. ബാലചന്ദ്രൻ, ട്രഷറർ മെൽബിൻ ജോസഫ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ ഹൈദർ തട്ടതാഴത്ത്, വൈസ് ചെയർമാൻ ജിജോ ചിറക്കൽ, ഐ.ഒ.സി കോഓഡിനേറ്റർ അനുരാ മത്തായി, യൂത്തോണം 2024 പ്രോഗ്രാം ജനറൽ കൺവീനർ സനീഷ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
ഇൻകാസ് യൂത്ത് വിങ് യു.എ.ഇ വർക്കിങ് പ്രസിഡന്റ് റിനു മാത്യു പുളിമൂട്ടിൽ, സജിത്ത് എബ്രഹാം, ഐ.വൈ.സി ഇന്റർനാഷനൽ വൈസ് ചെയർമാൻ മിർഷാദ് നുള്ളിപ്പാടി, ജന. സെക്രട്ടറി ബിബിൻ ജേക്കബ്, യൂത്ത് വിങ് വൈസ് പ്രസിഡന്റ് നജാ കബീർ, ഹനീഫ, രക്ഷാധികാരികളായ ഷബ്നാസ് ഉറുവച്ചാൽ, ശ്യാംകുമാർ എന്നിവർ വേദിയിൽ സംസാരിച്ചു.

