ഇൻകാസ് ഷാർജ ഭവന നിർമാണ ധനസഹായം നൽകി
text_fieldsഇൻകാസ് ഷാർജയുടെ നേതൃത്വത്തിൽ നടക്കുന്ന ഭവനനിർമാണ പദ്ധതിയുടെ സഹായധനം എസ്.എം. ജാബിറിൽനിന്ന് അഡ്വ. വൈ.എ. റഹീം ഏറ്റുവാങ്ങുന്നു
ഷാർജ: ഇൻകാസ് ഷാർജയുടെ നേതൃത്വത്തിൽ നിർമിക്കുന്ന വേണു അമ്പലവട്ടം ഭവനനിർമാണ നിധിയിലേക്കുള്ള ആദ്യ ഗഡു നൽകി. വിഡിയോ കോൺഫറൻസ് വഴി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കുടുംബസഹായ നിധി ഫിനാൻസ് കമ്മിറ്റി ചെയർമാൻ എസ്.എം. ജാബിറിൽ നിന്നും സഹായധനം ഷാർജ ഇൻകാസ് പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം ഏറ്റുവാങ്ങി.
യു.എ.ഇ ഇൻകാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. സാം വർഗീസിെൻറ നേതൃത്വത്തിലുള്ള പത്തനംതിട്ട ജില്ല കമ്മിറ്റി ബിഹാർ സ്വദേശിക്ക് വിമാന ടിക്കറ്റും കൈമാറി. ബിജു അബ്രഹാം, അബ്ദുൽ സലാം, എ.വി. മധു, പ്രഭാകരൻ പന്ത്രോളി, ഷാൻറി തോമസ് എന്നിവർ പങ്കെടുത്തു.

