ഇൻകാസ് അൽഐൻ ഓണാഘോഷം
text_fieldsഇൻകാസ് അൽഐൻ സ്റ്റേറ്റ് കമ്മിറ്റി നടത്തിയ ഓണാഘോഷത്തിൽനിന്ന്
അൽഐൻ: ഇൻകാസ് അൽഐൻ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണോത്സവം ഇന്ത്യൻ സോഷ്യൽ സെന്ററിൽ കലാ സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു. പ്രസിഡന്റ് സന്തോഷ് പയ്യന്നൂർ അധ്യക്ഷത വഹിച്ച ചടങ്ങ് അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി ഉദ്ഘാടനംചെയ്തു. ഇൻകാസ് ജനറൽ സെക്രട്ടറി സലിം വെഞ്ഞാറമൂട് സ്വാഗതവും ട്രഷറർ ബെന്നി വർഗീസ് നന്ദിയും രേഖപ്പെടുത്തി.
മുൻ പ്രസിഡന്റ് ഫൈസൽ തഹാനി, വർക്കിങ് പ്രസിഡന്റ് മുസ്തഫ വട്ടപറമ്പിൽ, ലുലു റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, മറ്റു സംഘടന ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ നേർന്നു. അഷ്റഫ് ആലംകോട്, ഷൈജു മുഹമ്മദ്, റെജി കൊട്ടാരക്കര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഓണോത്സവത്തിന്റെ ഭാഗമായി ആയിരത്തിൽപരം ആളുകൾക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. വിവിധ കലാപരിപാടികൾ നടത്തി.

