അറബിഭാഷയുടെ ചരിത്ര നിഘണ്ടു പൂർത്തിയായി
text_fieldsയു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി യൂറോപ്പിൽ നടക്കുന്ന രണ്ടാമത് ഷാർജ ഇന്റർനാഷനൽ കോൺഫറൻസിൽ
ഷാർജ: 127 വാള്യങ്ങളുള്ള അറബി ഭാഷയുടെ ചരിത്ര നിഘണ്ടു പൂർത്തിയായതായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു. അറബി ഭാഷ പഠനങ്ങളിൽ യൂറോപ്പിൽ നടന്ന രണ്ടാമത് ഷാർജ ഇന്റർനാഷനൽ കോൺഫറൻസിലാണ് സുൽത്താന്റെ പ്രഖ്യാപനം.
സെപ്റ്റംബർ 21ന് ഷാർജയിലെ ഡോ. സുൽത്താൻ അൽ ഖാസിമി സെന്ററിലെ അറബിക് ലാംഗ്വേജ് അക്കാദമിയാണ് പരിപാടി സംഘടിപ്പിച്ചത്. അറബ്, ഇസ്ലാമിക സമൂഹങ്ങൾക്ക് പ്രയോജനപ്പെടുന്ന സംസ്കാരം, സാഹിത്യം, അറബി ഭാഷ എന്നിവയിൽ ഷാർജ കൈവരിച്ച നേട്ടങ്ങളുടെ പട്ടികയിലേക്ക് ഈ നേട്ടം കൂടി ചേരുകയാണെന്ന് അദ്ദേഹം പറഞ്ഞു.സമ്മേളനത്തിന്റെ രണ്ടാം പതിപ്പ് ഞായറാഴ്ച നടക്കും.

