ഹിജ്റ നവവത്സര ചിന്തകൾ പരിപാടി
text_fieldsമനാമ: ‘ഹിജ്റ വർഷാരംഭത്തിൽ പ്രതീക്ഷയുടെ പുതുവർഷം’ ശീർഷകത്തിൽ സമസ്ത ബഹ്റൈൻ സൽമാനിയ ഏരിയ ഹിജ്റ നവവത്സര ചിന്തകൾ സംഘടിപ്പിച്ചു. സൽമാനിയ സമസ്ത ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ മുഖ്യപ്രഭാഷണം നിർവഹിച്ചു.
സൽമാനിയ ഏരിയ പ്രസിഡന്റ് കെ.എം.എസ് മൗലവി പറവണ്ണ അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈൻ സെക്രട്ടറി വി.കെ. കുഞ്ഞിമുഹമ്മദാജി, ട്രഷറർ എസ്.എം. അബ്ദുൽ വാഹിദ്, അബ്ദുൽകരീം പാലക്കാട്, മുഹമ്മദ് പി. നന്തി, നിസാർ വടക്കുമ്പാട്, റഷീദ് ആറ്റൂർ, അബ്ദുസ്സലാം എം.കെ. കീഴൽ, സൈദ് മുഹമ്മദ് ചേറ്റുവ, ഫിറോസ് കെ.ടി. കണ്ണൂർ, ഖലീൽ കാസർകോട്, അബ്ദുസ്സത്താർ ആലപ്പുഴ, ഇഖ്ബാൽ കളമശ്ശേരി, അമീൻ കോപ്പിലാന്റ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹനീഫ ആറ്റൂർ സ്വാഗതവും ജോയന്റ് സെക്രട്ടറി റഷീദ് കുരിക്കൾകണ്ടി നന്ദിയും പറഞ്ഞു.

