സഹായം കൈമാറി
text_fieldsവിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് ഭവന നിർമാണ പദ്ധതിക്കായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സഹായം കൈമാറുന്നു
അജ്മാന്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അജ്മാന്റെ ചാരിറ്റി ഡ്രൈവിന്റെ ഭാഗമായി വടകര പാർലമെന്റ് മണ്ഡലത്തിലെ വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവർക്ക് ഭവന നിർമാണ പദ്ധതിക്കായി മൂന്ന് ലക്ഷം രൂപയുടെ സഹായം ഷാഫി പറമ്പിൽ എം.പിക്ക് കൈമാറി.
ചടങ്ങിൽ പ്രസിഡന്റ് ജാഫർ കണ്ണാട്ട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.എസ്. ഉദയഭാനു മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ ബീന ഉദയഭാനു, ലേഡീസ് വിങ് പ്രസിഡന്റ് ഷെർലി നാസർ, വൈസ് പ്രസിഡന്റ് കെ.വി സുരേന്ദ്രൻ, അജിത, മുഹമ്മദ് ഷാഫി, ഷംസുദ്ദീൻ, ഷാഹിൽ എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി എ.കെ. ജബ്ബാർ സ്വാഗതവും അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.

