Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇ ദേശീയ ദിനം കൊക്കക്കോള അരീനയിൽ ആഘോഷിക്കാൻ ‘ഹല മോഹൻലാൽ മെഗാ ഇവന്‍റ്’

text_fields
bookmark_border
ദുബൈ കലണ്ടർ ഓഫ് ഇവന്‍റ്സിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ മലയാളം ഇവന്‍റാണ് ‘ഹല മോഹൻലാൽ’
യു.എ.ഇ ദേശീയ ദിനം കൊക്കക്കോള അരീനയിൽ ആഘോഷിക്കാൻ ‘ഹല മോഹൻലാൽ മെഗാ ഇവന്‍റ്’
cancel

ദുബൈ: ഇന്ത്യക്കും യു.എ.ഇക്കുമിടയിലെ പതിറ്റാണ്ടുകൾ നീണ്ട സഹവർത്തിത്വന്‍റെയും ഊഷ്മള സൗഹൃദത്തിന്‍റെയും ബന്ധം വ്യക്തമാക്കുന്ന അതുല്യമായ ഒരു ആഘോഷത്തിന് ദുബൈ വേദിയാകുന്നു. യുഎഇ ദേശീയ ദിനാഘോഷം നടക്കുന്ന 2026 ഡിസംബർ രണ്ടിന് മലയാളത്തിന്റെ ഇതിഹാസ താരം മോഹൻലാൽ പങ്കെടുക്കുന്ന ഹല മോഹൻലാൽ മെഗാ ഇവന്റ് ദുബൈ കൊക്കക്കോള അരീനയിൽ അരങ്ങേറും. ദുബൈ കലണ്ടർ ഓഫ് ഇവന്റ്സിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ മലയാളം ഇവന്‍റാണ് ‘ഹല മോഹൻലാൽ’.

പുതുതായി പുറത്തിറക്കിയ 'ഹല മോഹൻലാൽ' ഇവന്‍റ് പ്രഖ്യാപന വിഡിയോയിൽ മോഹൻലാൽ തന്നെ പരിപാടിയുടെ തീയതിയും വേദിയും പ്രവാസികളെ അറിയിച്ചിരുന്നു. വളർത്തുനാടായ യു.എ.ഇയോടുള്ള മലയാളി സമൂഹത്തിന്റെ സ്നേഹവായ്പിനെ ഹൃദയത്തിൽ ചേർത്തുവെയ്ക്കുന്ന ഒരു ആഘോഷ രാവായി ‘ഹല മോഹൻലാൽ’ മാറും. മലയാളിയുടെ ഗൾഫ് പ്രവാസം ആരംഭിച്ചതു മുതൽ തന്നെ തലമുറകളായി സ്വപ്നങ്ങൾ കെട്ടിപ്പടുക്കുന്നതിനും കുടുംബത്തിന് അത്താണിയാകാനും പിന്തുണയേകിയ നാടാണ് യു.എ.ഇ. ഇരുരാജ്യങ്ങൾക്കുമിടയിലെ ആ പാരസ്പര്യത്തിന്റെ വാക്കുകൾക്കതീതമായ ഹൃദയ ബന്ധത്തെ രാജ്യത്തിന്റെ ഏറ്റവും അഭിമാനകരമായ ഘട്ടത്തിൽ ആദരിക്കുന്ന വേദിയായാണ് ഈ ഇവന്റ് സംഘാടകർ അണിയിച്ചൊരുക്കുന്നത്.

കേരളത്തിലെ പ്രിയപ്പെട്ട സാംസ്കാരിക പ്രതീകമായ മോഹൻലാൽ, പ്രമുഖ സെലിബ്രിറ്റികൾക്കും കലാകാരന്മാർക്കുമൊപ്പം സംഗീതം, നൃത്തം, വിനോദം എന്നിവ നിറയുന്ന ഒരു സായാഹ്നത്തിൽ ഹല മോഹൻലാൽ വേദിയിൽ നിങ്ങൾക്കൊപ്പമെത്തും. "എ കംപ്ലീറ്റ് ലാലേട്ടൻ ഷോ" എന്ന പരിപാടി, യു.എ.ഇ ഇതുവരെ കാണാത്ത ഒരു മോഹൻലാൽ ഷോ ആയിരിക്കും ആരാധകരിലേക്കെത്തിക്കുക.

കേരളത്തിന്റെ ചൈതന്യവും, ഊഷ്മളതയും തലമുറകളിലുടനീളം ചേർത്തുവെക്കപ്പെടുന്ന ഹല മോഹൻലാൽ വേദിയിൽ ഒത്തുചേരാനും ലാലേട്ടൻ എന്ന മലയാളികളുടെ പ്രിയതാരത്തെ ആദരിക്കാനും ആഘോഷിക്കാനും എല്ലാവരെയും ഈ മെഗാ ഇവന്റിലേക്ക് ക്ഷണിക്കുന്നതായി സംഘാടകരായ ഇക്വിറ്റി പ്ലസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hala Mohanlal Mega Event to Celebrate UAE National Day at Coca-Cola Arena
Next Story