ഇന്ത്യൻ എക്സലൻസ് സ്കൂളിന് മികച്ച വിജയം
text_fields‘സിനാപ്സ് ഇന്റർ സ്കൂൾ 2025’ മത്സരത്തിൽ വിജയിച്ച ഇന്ത്യൻ എക്സലൻസ് സ്കൂൾ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം
ഷാർജ: ഷാർജയിൽ നടന്ന ‘സിനാപ്സ് ഇന്റർ സ്കൂൾ 2025’ മത്സരത്തിൽ ഇന്ത്യൻ എക്സലൻസ് സ്കൂൾ മികച്ച വിജയം നേടി. വിവിധ ഇനങ്ങളിലായി യു.എ.ഇയിലെ പ്രമുഖ സ്കൂളുകൾ പങ്കെടുത്ത മത്സരങ്ങളിൽ റിയാന മിറാണ്ട ചിത്രരചനയിലും ജിയ ദർഷിത്ത്, നേഹ ദിനേഷ്, ഫാത്തിമ ഫൈസ എന്നിവർ പോസ്റ്റർ നിർമാണത്തിലും തഹ്റീൻ സജ്ജാദ്, ദേവീ പ്രവീൺ സംവാദ മത്സരങ്ങളിലും വിജയം കൈവരിച്ചു.പ്രിൻസിപ്പൽ മംഗള പിള്ള വിജയികളെ അനുമോദിച്ചു. ആർട്സ് ആൻഡ് ക്രാഫ്റ്റ് അധ്യാപികയായ റുബീന ജംഷീറിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ ഏകോപിപ്പിച്ചത്

