റാക് കടലിൽ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം
text_fieldsറാസല്‍ഖൈമ: എമിറേറ്റില്‍ അല്‍ ജസീറ അല്‍ഹംറ തീരത്തോട് ചേർന്നുള്ള കടലിൽ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. തീരത്ത് നിന്ന് എട്ട് കിലോമീറ്റര്‍ അകലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മത്സ്യത്തൊഴിലാളിയാണ് തിമിംഗലത്തിന്റെ ജഡം കണ്ടത്. 31 മീറ്ററോളം നീളവും 3000 കിലോഗ്രാം ഭാരവും കണക്കാക്കുന്ന തിമിംഗലം ‘ബലീന്‍’ ഇനത്തിൽപെടുന്നതാണെന്ന് റാക് പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റി (ഇ.പി.ഡി.എ) വൃത്തങ്ങള്‍ പറഞ്ഞു.
മൂന്ന് ദിവസം മുമ്പ് 16 നോട്ടിക്കല്‍ മൈല്‍ അകലെയാണ് തിമിംഗലത്തെ കണ്ടെത്തിയതെന്നും കഴിഞ്ഞദിവസം തീരത്തോട് അടുക്കുകയുമായിരുന്നുവെന്ന് ഇ.പി.ഡി.എ എക്സി. ഡയറക്ടര്‍ ഡോ. സെയ്ഫ് അല്‍ ഗൈസ് പറഞ്ഞു. കപ്പലുമായി കൂട്ടിയിടിച്ചതോ മറ്റു കടല്‍ ജീവികള്‍ വേട്ടയാടിയതോ സ്വാഭാവികമായോ തിമിംഗലം ചാകാനിടയായതാകാമെന്നാണ് കരുതുന്നത്.

