ഗൗരി ലങ്കേഷ് അനുസ്മരണം സംഘടിപ്പിച്ചു
text_fields‘ഓർമ’ ദുബൈയുടെ നേതൃത്വത്തിൽ നടന്നഗൗരി ലങ്കേഷ് അനുസ്മരണം
ദുബൈ: ‘ഓർമ’ ദുബൈയുടെ നേതൃത്വത്തിൽ പത്രപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഗൗരി ലങ്കേഷിന്റെ ഓർമകളിൽ അനുസ്മരണം സംഘടിപ്പിച്ചു. ‘ഗൗരി ലങ്കേഷ്-ചരിത്രച്ചുവരിലെ ചോരപ്പാടുകൾ’ എന്ന പേരിൽ ദെയ്റയിൽ നടന്ന അനുസ്മരണ പരിപാടിയിൽ കബീർ അച്ചാരത്ത് സ്വാഗതം പറഞ്ഞു. സാഹിത്യ വിഭാഗം കൺവീനർ ബാബുരാജ് ഉറവ് അധ്യക്ഷനായ യോഗത്തിൽ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സോണിയ ഷിനോയ്, ബിന്ദു എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ജനാധിപത്യം അതിന്റെ അന്തസ്സത്തയോടെ നിലനിൽക്കാനാഗ്രഹിക്കുന്ന ഓരോ മനുഷ്യനും ഊർജമാണ് ഗൗരി ലങ്കേഷിന്റെ ഓർമകളെന്ന് അനുസ്മരണ പ്രഭാഷണത്തിൽ സോണിയ ഷിനോയ് അനുസ്മരിച്ചു. ലോക കേരള സഭാംഗം എൻ.കെ. കുഞ്ഞഹമ്മദ്, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, പ്രസിഡന്റ് ഷിജു ബഷീർ എന്നിവർ സംസാരിച്ചു. സനില സുഭാഷ് നന്ദി പറഞ്ഞു.

