Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു
text_fieldsbookmark_border
ഫുജൈറ: പ്രിയദർശിനി പബ്ലിക്കേഷൻ ഫുജൈറ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് പരിപാടികൾക്ക് തുടക്കമായത്. ഇൻകാസ് ഫുജൈറ പ്രസിഡന്റ് ജോജു മാത്യു സംഗമം ഉദ്ഘാടനം ചെയ്തു.
പ്രിയദർശിനി പബ്ലിക്കേഷൻ ഫുജൈറ ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ബിനോയ് മീനടം അധ്യക്ഷത വഹിച്ചു. ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ മുഖ്യപ്രഭാഷണം നടത്തി.
ജിനിഷ് വർഗീസ്, സുരേഷ് പണിക്കർ, കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി സമദ്, ഷാജിൽ വടക്കേക്കണ്ടി, ഐലീൻ അലക്സ് എന്നിവർ സംസാരിച്ചു. ‘ഗാന്ധിജി’ എന്ന കവിത, ജയാമേരി ഫിലിപ്പും സുജാ ഫിലിപ്പും ചേർന്ന് ആലപിച്ചു. കെ.സി. സ്മിത സ്വാഗതവും ഫിലിപ്പ് മാത്യു നന്ദിയും പറഞ്ഞു.
Next Story

