ഫുട്ബാൾ മത്സരം ജനുവരി 20ന്
text_fieldsRepresentational Image
അബൂദബി: തവനൂര്‍ മണ്ഡലം കെ.എം.സി.സി സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 20ന് സമ്മിറ്റ് ഇന്റര്‍നാഷനല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നൂര്‍ മുഹമ്മദ് മെമ്മോറിയല്‍ ഇന്‍ട്രാ മണ്ഡലം ഫുട്ബാള്‍ മേള - ഒറ്റഗണ് സീസന്-2 സംഘടിപ്പിക്കും.
മണ്ഡലത്തിലെ ഏഴു പഞ്ചായത്ത് ടീമുകളാണ് മാറ്റുരക്കുന്നത്. മേളയുടെ ബ്രോഷര്‍ പ്രകാശനം മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് അസീസ് കാളിയാടന്‍ നിര്‍വഹിച്ചു.
മലപ്പുറം ജില്ല കെ.എം.സി.സി ട്രഷറര്‍ അഷ്റഫ് പുതുക്കുടി, വൈസ് പ്രസിഡന്റ് നൗഷാദ് തൃപ്രങ്ങോട്, സെക്രട്ടറി മുനീര്‍, ഹംസ ഹാജി മാറാക്കര, തവനൂര്‍ മണ്ഡലം സെക്രട്ടറിമാരായ നിസാര്‍ കാലടി, മനാഫ് തവനൂര്‍, വൈസ് പ്രസിഡന്റുമാരായ നൗഫല്‍ ആലുങ്ങല്‍, മുഹമ്മദ് വട്ടംകുളം, അര്‍ഷാദ് വട്ടംകുളം, ആരിഫ് തൃപ്രങ്ങോട്, റസാഖ് മംഗലം, ഗഫൂര്‍ പുറത്തൂര്‍, ആരിഫ് തൃപ്രങ്ങോട് എന്നിവർ സംസാരിച്ചു.

