ഭക്ഷണം കേടാകാതെ സൂക്ഷിക്കാം; ഹോട്ട് ബെയിൻ മാരിയുമായി പാരാമൗണ്ട്
text_fieldsദുബൈ: ഗുണമേന്മയുള്ള നിത്യോപയോഗ ഇലക്ട്രോണിക് ഉപകരണങ്ങളുടേതുൾപ്പെടെ വിതരണത്തിൽ സേവന മികവ് കൊണ്ട് ശ്രദ്ധയാകർഷിച്ച പാരാമൗണ്ട് ഉപഭോക്താക്കൾക്കായി ഹോട്ട് ബെയിൻ മാരിയും അവതരിപ്പിക്കുന്നു.
ഹോട്ട് ബെയിൻ മാരിയുടെ സഹായത്തോടെ ഭക്ഷണം കേടാകാതെ സൂക്ഷിക്കാനും ചൂടോടെ വിതരണം ചെയ്യാനും സാധിക്കും. റസ്റ്റാറന്റുകളിലും കഫ്തീരിയകളിലും കൂടുതലായി ഉപയോഗിക്കുന്ന ഹോട്ട് ബെയിൻ മാരി കാറ്ററിങ് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഏറെ പ്രയോജനപ്പെടും. കൂടുതൽ വിവരങ്ങൾക്കായി +968 9898 9539 എന്ന നമ്പറിൽ ബന്ധപ്പെടാം.
1988കളിൽ തുടക്കമിട്ട പാരാമൗണ്ട്, ഇന്ന് മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുകയാണ്. ആധുനിക സാങ്കേതികവിദ്യയും അന്താരാഷ്ട്ര നിലവാരവും സംയോജിപ്പിച്ച് വ്യവസായ ആവശ്യങ്ങൾ നിറവേറ്റാൻ ഉദ്ദേശിച്ചാണ് പുതിയ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്.
പാരാമൗണ്ട് ഗ്രൂപ്പിന്റെ പുതിയ വെബ്സൈറ്റ് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാക്കിയിരിക്കുകയാണ്. ആവശ്യക്കാർക്ക് വെബ്സൈറ്റിൽ നിന്ന് ഉപകരണങ്ങൾ, മെയിന്റനൻസ് സേവനങ്ങൾ എന്നിവയെക്കുറിച്ച് അറിയാനും ഓർഡർ നൽകാനും കഴിയും.

