രുചിക്കൂട്ടുകൾ നേരിട്ടറിയാം ഷെഫ് പിള്ളയിൽനിന്ന്
text_fieldsഷാർജ: മലയാളികളുടെ നാവിൻ തുമ്പിൽ ലോകത്തെ പല കോണുകളിലെ വേറിട്ട രുചികൾ പരിചയപ്പെടുത്തിയ പാചക വിദഗ്ധനാണ് ഷെഫ് പിള്ള. അറേബ്യൻ വിഭവങ്ങൾ കേരളക്കരയുടെ തീൻമേശ ഭരിക്കുമ്പോഴാണ് പോർചുഗലിലെ സിറിയൻ കാത്തലിക് വീടുകളിലെ മുഖ്യ ഐറ്റമായ ഫിഷ് നിർവാണയുമായി ഷെഫ് പിള്ള ഭക്ഷണ പ്രിയരുടെ താരമായി മാറുന്നത്. കേരളത്തിനകത്തെന്നപോലെ പ്രവാസ ലോകത്തും ഷെഫ് പിള്ളക്ക് ഇന്ന് ആരാധകർ ഏറെയാണ്.
കഴിഞ്ഞ വർഷം ഗൾഫ് മാധ്യമം കമോൺ കേരള വേദിയിൽ അദ്ദേഹം ലൈവായി അവതരിപ്പിച്ച ഫിഷ് നിർവാണ അധികം പേരും മറന്നിട്ടുണ്ടാവില്ല. ഫിഷ് നിർവാണയെ പോലെ രുചിക്കൂട്ടിന്റെ രഹസ്യ കലവറയുമായി ഇത്തവണയും ഷെഫ് പിള്ള കമോൺ കേരള വേദിയിലെത്തും. പുതിയ വിഭവങ്ങൾ പരിചയപ്പെടുത്തിയും പാചക രഹസ്യങ്ങൾ പ്രേക്ഷകർക്ക് പറഞ്ഞു നൽകിയുമൊക്കെ ‘ഷെഫ് മാസ്റ്റർ’ വർക്ഷോപ്പിൽ ഷെഫ് പിള്ള കളം നിറയും. ഷാർജ എക്സ്പോ സെന്ററിൽ ജൂൺ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന കമോൺ കേരളയിൽ സന്ദർശകരുമായി സംവദിക്കാനും പുതുപാഠങ്ങൾ പകർന്നു നൽകാനും ഷെഫ് പിള്ളയെത്തും.
പാചകത്തിനൊപ്പം സ്നേഹത്താൽ പൊതിഞ്ഞ വാചകവും നടത്തിയാണ് പിള്ള മലയാളികളുടെ മനസ്സിൽ കുടിയേറിയത്. സിനിമ താരങ്ങളും ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം മിസ്റ്റർ പിള്ളയുടെ ആരാധകവൃത്തത്തിൽപെടും. ലൈവ് കുക്കിങ് ക്ലാസും ടിപ്സുകളുമായി കമോൺ കേരളയിലെത്തുന്ന ഷെഫ് പിള്ള സദസ്സിനെ കൈയിലെടുക്കും. പാചകവുമായി ബന്ധപ്പെട്ട എന്ത് ചോദ്യവും പിള്ളയോട് ചോദിക്കാം. രുചികരമായ ഭക്ഷണമുണ്ടാക്കുന്നതിന്റെ ടിപ്സുകളും അദ്ദേഹം പറഞ്ഞുതരും. ഭക്ഷണ മേഖലയിൽ ബിസിനസ് നടത്തുന്നവർക്കും പുതുസംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുമുള്ള ഉപദേശങ്ങൾ പ്രിയപ്പെട്ട ഷെഫിൽനിന്ന് നേരിട്ട് കേട്ടറിയാം.
സമൂഹ മാധ്യമങ്ങളിലെ താരം കൂടിയായ ഷെഫ് പിള്ളയുടെ വൈറൽ രുചികൾ ആസ്വദിച്ചറിയാനും അത് പഠിക്കാനും പരീക്ഷണം നടത്താനുമുള്ള വഴികൾ കമോൺ കേരളയുടെ ഷെഫ് മാസ്റ്റർ പരിപാടിയിലുണ്ടാകും. തത്സമയ പാചക പരീക്ഷണങ്ങളും നേരിൽ കണ്ടറിയാം. cokuae.com/events/chefmaster എന്ന ലിങ്ക് വഴി സൗജന്യമായി പങ്കെടുക്കാം.
കമോൺ കേരള: ടിക്കറ്റ് ഇവിടെ കിട്ടും
സീൻ എക്സ്പ്രസ് സൂപ്പർമാർക്കറ്റ്, കറാമ
വൈഡ് റേഞ്ച് റസ്റ്റാറന്റ്, കറാമ
കാലിക്കറ്റ് ഫുഡീ റസ്റ്റാറന്റ്, മദീന മാൾ ഖിസൈസ്
ഡൈൻ ഗാർഡൻ റസ്റ്റാറന്റ്, അൽഖൂസ്4
ലഗൂ ഡ്രിങ്കിങ് വാട്ടർ, അജ്മാൻ
സഫാരി മാൾ, മുവൈല ഷാർജ
നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്, അബൂ സഗാര ഷാർജ
തലാൽ സൂപ്പർ മാർക്കറ്റ്, റോള ഷാർജ
സിറ്റി മക്കാനി റസ്റ്റാറന്റ്, കറാമ
തലാൽ സൂപ്പർ മാർക്കറ്റ്, അൽ ഖാസിമിയ, ഷാർജ
കഞ്ഞിക്കട, കറാമ, ദുബൈ
ദി താജ് റസ്റ്റാറന്റ്, അൽ മജാസ് പാർക്കിന് എതിർവശം, ഷാർജ
അൽ സാദ ടൂർസ് ആൻഡ് ട്രാവൽസ്, റോള, ഷാർജ
നെയ്ച്ചോർ കട, ഖിസൈസ്, ദുബൈ
ഗസൽ അൽ മദീന റസ്റ്റാറന്റ്, അവീർ, ദുബൈ
തലാൽ സൂപ്പർ മാർക്കറ്റ് അൽ മജാസ്, ഷാർജ
ദാറുൽ മദീന സൂപ്പർ മാർക്കറ്റ്, അൽ ഖുബൈബ ബസ് സ്റ്റേഷന് സമീപം
പാം ഹൈപ്പർ മാർക്കറ്റ്, അൽ മുഹൈസിന സ്റ്റാർ ബിൽഡിങ്, മുഹൈസിന 4, ദുബൈ
തലാൽ മാർക്കറ്റ്, 7 സി.ജെ4+6x3 മുഹൈസിന- മുഹൈസിന 4, ദുബൈ
ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്, വാസൽ വില്ലേജ്, ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയ 5, ദുബൈ
ഷഖ്ലൻ സൂപ്പർ മാർക്കറ്റ്, വർഖ
ഗ്രീൻ ലാൻഡ് റസ്റ്റാറന്റ്, വർഖ
പാം ഹൈപ്പർ മാർക്കറ്റ്, മുഹൈസിന 4, ഓപോസിറ്റ് ആർ.ടി.എ
കമോൺ കേരള അജ്മാൻ സനയ്യ മേഖല ടിക്കറ്റ് വിതരണോദ്ഘാടനം യൂനിയൻ റോസ്റ്ററി മാനേജിങ് ഡയറക്ടർ മൻസൂർ നിർവഹിക്കുന്നു. സലീം നൂർ, നാസർ, മുസ്തഫ, സഹീർ, സാദിഖ് തുടങ്ങിയവർ സമീപം

