‘കണ്ണപ്പ’യിൽ ലാലിനെ ഉൾപ്പെടുത്താനായത് ഭാഗ്യമായി കരുതുന്നു -വിഷ്ണു മഞ്ചു
text_fieldsനടനും നിർമാതാവുമായ വിഷ്ണു മഞ്ചു ദുബൈയിൽ വാർത്തസമ്മേളനത്തിൽസംസാരിക്കുന്നു
ദുബൈ: തെലുങ്ക് ചിത്രമായ കണ്ണപ്പയിൽ മലയാള നടൻ മോഹൻലാലിനെ ഉൾപ്പെടുത്താനായത് ഭാഗ്യമായി കരുതുന്നതായി തെലുങ്ക് നടനും നിർമാതാവുമായ വിഷ്ണു മഞ്ചു. സിനിമയുടെ ആഗോള റിലീസുമായി ബന്ധപ്പെട്ട് ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ ഏറെ ബഹുമാനിക്കുന്ന നടനാണ് മോഹൻലാൽ. സിനിമയിൽ ബോളിവുഡിൽനിന്നും തമിഴിൽനിന്നുമുള്ള പ്രമുഖ താരനിര ഉണ്ടായിരുന്നെങ്കിലും മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോഴാണ് താൻ ഏറ്റവും കൂടുതൽ ആസ്വദിച്ചതെന്നും വിഷ്ണു മഞ്ചു പറഞ്ഞു.
സംവിധായകൻ മുകേഷ് കുമാർ സിങ്ങിന്റെ ആദ്യ ചിത്രത്തിന്റെ ആഗോള റിലീസിങ് ജൂൺ 27നാണ്. തെലുങ്ക് നടൻ പ്രഭാസ്, ബോളുവുഡ് നടൻ അക്ഷയ് കുമാർ, തമിഴ് നടൻ ശരത് കുമാർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് മോഹൻ ബാബുവാണ്. ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളത്തിൽനിന്നുള്ള സ്റ്റീഫൻ ദേവസ്യയാണ്.

