Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുടുംബം മിസ് ചെയ്യുന്നു; പീറ്റേഴ്സൺ മടങ്ങി
text_fieldsbookmark_border
പ്രൊഡക്ഷൻ ടീമിനൊപ്പം കെവിൻ പീറ്റേഴ്സൺ മൈതാനത്ത്
ദുബൈ: ഐ.പി.എൽ പാതിവഴി പിന്നിട്ടേതാടെ മുൻ ഇംഗ്ലണ്ട് താരവും കമേൻററ്ററുമായ കെവിൻ പീറ്റേഴ്സൺ നാട്ടിലേക്ക് മടങ്ങി. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് താൻ മടങ്ങുന്നതെന്ന് പീറ്റേഴ്സൺ ട്വിറ്ററിൽ കുറിച്ചു. ഇത് വളരെ അസാധാരണമായ വർഷമാണ്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്തതിനാൽ വീട്ടിലാണ്.
അവരോടൊപ്പം എല്ലാദിവസവും ഉണ്ടാവണമെന്നാണ് ആഗ്രഹം. അതിനാൽ ഞാൻ മടങ്ങുന്നുവെന്നും കെ.പി ട്വിറ്ററിൽ കുറിച്ചു. പീറ്റേഴ്സണ് പകരം കമേൻററ്ററായി മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര എത്തിയിട്ടുണ്ട്. ഈ സീസണിൽ ഡൽഹി ചാമ്പ്യന്മാരാകുമെന്ന പ്രവചനത്തോടെയാണ് പീറ്റേഴ്സൺ യു.എ.ഇയിൽ എത്തിയത്. മടങ്ങുേമ്പാഴും പീറ്റേഴ്സൺ ചാമ്പ്യന്മാരാകാൻ സാധ്യതയുള്ള മൂന്നുപേരെ ചൂണ്ടിക്കാണിക്കുന്നു- ഡൽഹി, ബാംഗ്ലൂർ, മുംബൈ.
Next Story

