ശക്തി തിയറ്റേഴ്സ് ദേശീയദിനാഘോഷം
text_fieldsശക്തി തിയറ്റേഴ്സിെൻറ നേതൃത്വത്തിൽ നടന്ന യു.എ.ഇയുടെ അമ്പതാം ദേശീയദിനാഘോഷം കെ.എ. റഹ്മാൻ
ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: ശക്തി തിയറ്റേഴ്സിെൻറ നേതൃത്വത്തിൽ യു.എ.ഇയുടെ അമ്പതാം ദേശീയദിനാഘോഷം സംഘടിപ്പിച്ചു. ശക്തി തിയറ്റേഴ്സ് സ്ഥാപകാംഗവും ആദ്യകാല നാടകങ്ങളുടെ സംവിധായകനുമായ കെ.എ. റഹ്മാൻ ദേശീയദിനാഘോഷം ഉദ്ഘാടനം ചെയ്തു. ശക്തി പ്രസിഡൻറ് ടി.കെ. മനോജിെൻറ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള സോഷ്യൽ സെൻറർ പ്രസിഡൻറ് വി.പി. കൃഷ്ണകുമാർ, നാദിസിയ, ഖാലിദിയ, എംബിസെഡ്, സനയ്യ, ഷാബിയ എന്നീ ശക്തി മേഖലകളെ പ്രതിനിധാനം ചെയ്ത്, ഷോബി അപ്പുക്കുട്ടൻ, നാഷ പത്തനാപുരം, അസീസ് ആനക്കര, എ.എൽ സിയാദ്, പി. അജിൻ, ശക്തി വനിത വിഭാഗം പ്രതിനിധി ഗീത ജയചന്ദ്രൻ, ശക്തി ബാലസംഘം പ്രസിഡൻറ് യാസിദ് അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. അതിഥികളെ ശക്തി സ്ഥാപകാംഗം എൻ.വി. മോഹനനും ശക്തി ഭരണസമിതി അംഗങ്ങളും ഷാൾ അണിയിച്ച് സ്വീകരിച്ചു. സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി സ്വാഗതവും സാഹിത്യവിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം നന്ദിയും പ്രകാശിപ്പിച്ചു.

