എമിറേറ്റ്സ് റോയിങ് ചാമ്പ്യൻഷിപ് 25ന് ഫുജൈറയില്‍
text_fieldsഫുജൈറ: ശൈഖ് അഹ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് ആൽ നഹ്യാന്റെ നേതൃത്വത്തിലുള്ള എമിറേറ്റ്സ് മോഡേൺ സെയിലിങ് ആൻഡ് റോയിങ് ഫെഡറേഷന്റെ 2025 സീസണിലെ എമിറേറ്റ്സ് മോഡേൺ റോയിങ് ചാമ്പ്യൻഷിപ് ഈ മാസം 25 മുതല്‍ ഫുജൈറയില്‍ ആരംഭിക്കും.
എമിറേറ്റ്സ് മോഡേൺ റോയിങ് ചാമ്പ്യൻഷിപ്പിന്റെ വിവിധ റൗണ്ടുകളുടെ തീയതികളും മറ്റു വിവരങ്ങളും ഫെഡറേഷൻ എല്ലാ സ്പോർട്സ്, മറൈൻ ക്ലബുകൾ, ടീമുകൾ, അക്കാദമികൾ എന്നിവയെ അറിയിച്ചു. രാജ്യത്തിന്റെ വിവിധ എമിറേറ്റുകളിൽ നിന്നുള്ളവർ പങ്കാളിത്തം വഹിക്കുന്ന നാല് വൈവിധ്യമാർന്ന റൗണ്ടുകളുള്ള ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിന് ഫുജൈറ ഇന്റർനാഷനൽ മറൈൻ ആന്‍ഡ് സ്പോർട്സ് ക്ലബാണ് ആതിഥേയത്വം വഹിക്കുന്നത്.
എമിറേറ്റ്സ് മോഡേൺ സെയിലിങ് ആൻഡ് റോയിങ് ഫെഡറേഷന് ഡയറക്ടർ ബോർഡിന്റെ താൽപര്യം കണക്കിലെടുത്ത് നിരവധി അന്താരാഷ്ട്ര, ആഗോള, പ്രാദേശിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ വിഷ്വൽ കമ്യൂണിക്കേഷൻ ടെക്നോളജി ഉപയോഗപ്പെടുത്തി ലോക ചാമ്പ്യൻഷിപ്പിന്റെ രണ്ട് റൗണ്ടുകൾ ഫെബ്രുവരി 15, 16 തീയതികളിലും ഫെബ്രുവരി 22, 23 തീയതികളിലും നടക്കും.
പ്പെടുത്തി ലോക ചാമ്പ്യൻഷിപ്പിന്റെ രണ്ട് റൗണ്ടുകൾ ഫെബ്രുവരി 15, 16 തീയതികളിലും ഫെബ്രുവരി 22, 23 തീയതികളിലും നടക്കും.

