എമിറേറ്റ്സ് മലയാളി അസോസിയേഷൻ
text_fieldsഎമിറേറ്റ്സ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ
ഷാർജ: യു.എ.ഇയിലെ മലയാളികളുടെ കൂട്ടായ്മയായ എമിറേറ്റ്സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇഫ്താർ സംഗമം നടത്തി.
പ്രസിഡന്റ് ഷാജി ലാലിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ഷിബു മുഹമ്മദ് സ്വാഗതം ആശംസിച്ചു. ഇമ രക്ഷാധികാരി ഷാഹുൽഹമീദ് സംഗമം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ ഷാജി ജോൺ, ജിബി ബേബി, പ്രദീപ് നെന്മാറ, ഹരിലാൽ, മാനേജിങ് കമ്മിറ്റി മെംബർമാരായ താലിബ്, എ.വി. മധുസൂദനൻ, ഷിബു ജോൺ, എമിറേറ്റ്സ് മലയാളി അസോസിയേഷനിലെ ഭാരവാഹികളായ ചെയർമാൻ ഖാൻ പാറയിൽ, വൈസ് പ്രസിഡന്റുമാരായ രാജശേഖരൻ, അഭിലാഷ് രത്നാകരൻ, സെക്രട്ടറി സജിത്ത്, ഓഡിറ്റർ അനിൽ അടുക്കം, അഡ്വ. ഫരീത്, മോഹനൻ കൊല്ലം എന്നിവർ ആശംസ നേർന്നു.
ജനറൽ കൺവീനർ ഷജീർ സ്കൈടെക്സ്, ദിലീപ് മൊസാണ്ടം, അജേഷ്, മിജേഷ് കണ്ണൂർ, അരുൺ തുളസി, അഷ്റഫ് ബ്ലൂസ്റ്റാർ, റിയാസ് ആലപ്പുഴ, ജോ. സെക്രട്ടറി ബിനോയ് പിള്ള എന്നിവർ നേതൃത്വം നൽകി. ട്രഷറർ പ്രഭാത് നായർ ഔേദ്യാഗികമായി നന്ദി പറഞ്ഞു.

