റാക് സെന്റ് മേരീസ് ഇടവകയില്‍ എട്ടുനോമ്പ് പെരുന്നാള്‍ കൊടിയേറി
text_fieldsറാസല്‍ഖൈമ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക എട്ടുനോമ്പ് പെരുന്നാളിന് ഇടവക വികാരി ഫാ. എബി കെ. രാജു കൊടി ഉയര്‍ത്തുന്നു
റാസല്‍ഖൈമ: റാക് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഫാ. എബി കെ. രാജു കൊടി ഉയര്‍ത്തി. ഇടവകയില്‍ മാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പ് ആഘോഷവും സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നടക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് അഹ്മദാബാദ് ഭദ്രാസനാധിപന്‍ ഗീ വര്‍ഗീസ് മാര്‍ തേയോഫിലോസ് മുഖ്യ കാര്‍മിത്വം വഹിക്കും.
വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, പ്രദക്ഷിണം, നേര്‍ച്ച വിളമ്പ് തുടങ്ങിയവ നടക്കും.ആഘോഷങ്ങളുടെ ക്രമീകരണങ്ങളായതായി ഇടവക വികാരി ഫാ. എബി കെ. രാജു, ട്രസ്റ്റി സ്റ്റാന്‍ലി തോംസണ്‍, സെക്രട്ടറി ഗീവര്‍ഗീസ് ടി. സാം, പെരുന്നാള്‍ കണ്‍വീനര്‍ സജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

