ബലി പെരുന്നാൾ ആഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും
text_fieldsചാവക്കാട് അസോസിയേഷന് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങിന്റെ സദസ്സ്
ദുബൈ: ചാവക്കാട് അസോസിയേഷന് ബലി പെരുന്നാൾ ആഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും കുടുംബസംഗമവും സംഘടിപ്പിച്ചു. ‘ഇമ്മിണി ബല്ല്യ പെരുന്നാൾ’ എന്ന പേരില്‍ ഷാർജ നെസ്റ്റോ മിയ മാൾ സ്കൈ ഹാളിലാണ് ചടങ്ങ് നടന്നത്. ദാർവിഷ് മുട്ടിപ്പാട്ട് സംഘത്തിന്റെ പാട്ടുകളോടുകൂടി ആരംഭിച്ച പ്രോഗ്രാമിൽ ഹാത്തിം ഫാറൂഖ് പ്രാർഥന നടത്തി. പ്രസിഡന്റ് അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു. പ്ലസ് ടു, 10 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളായ റിൻഷ മെഹർ ഷമീർ, ഇസാൻ അബ്ദുല്ല, ഹാത്തിം ഫാറൂഖ്, അദ്നാൻ ഫാരിസ് അലാവുദ്ദീൻ, റെദ മുഹമ്മദ് റാഫി, റിയാന ഫാത്തിമ എന്നിവർക്കുള്ള സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്തു. ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി. ലക്കി ഡ്രോ വിജയികൾക്ക് സമ്മാനങ്ങളും കൈമാറി. പ്രോഗ്രാം കൺവീനർ കെ.ടി. അബൂബക്കർ പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഷാനിൽ ഓവുങ്ങൽ നന്ദി പറഞ്ഞു.

